രാജ്യസുരക്ഷ പ്രധാനം: അദ്വാനി
ദില്ലി: രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രധാന പരിഗണനയിലുള്ള വിഷയമെന്ന് അദ്വാനി വ്യക്തമാക്കി. സഫ്ദര്‍ജംഗിലെ വര്‍ധ്മാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വികസനമാണ് ഒരു രാജ്യത്തിന്റെ പുരോഗതി അളക്കുന്ന മാനദണ്ഡമെങ്കിലും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രധാന പരിഗണന കൊടുക്കേണ്ടതുണ്ട്. പക്ഷേ ഈ രണ്ട് മേഖലയ്ക്കും നാം വേണ്ടത്ര പ്രാധാന്യം കൊടുത്തുകാണുന്നില്ല.
പാര്‍ലമെന്റിന് നേരെ ഡിസംബര്‍ 13 ന് നടന്ന ആക്രമണത്തിന്റെ വെളിച്ചത്തില്‍ അദ്വാനി 18 ചൊവാഴ്ച പാര്‍ലമെന്റില്‍ അടുത്ത നടപടികളെകുറിച്ച് പ്രസ്താവന നടത്തേണ്ടതാണ്. ഈ സാഹചര്യത്തില്‍ അദ്വാനിയുടെ ഈ പ്രസ്താവന പ്രാധാന്യമര്‍ഹിക്കുന്നു.












Click it and Unblock the Notifications