ഷാജനും ബിനുവിനും അവാര്‍ഡ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍െറ പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ദീപികയിലെ ഷാജന്‍ സ്കറിയയ്ക്കാണ് വികസനോന്മുഖ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്. ആന്ധ്രാപ്രദേശിലെ വികസന പ്രവര്‍ത്തനങ്ങളെകുറിച്ച് ദീപികയില്‍ പ്രസിദ്ധീകരിച്ച ആന്ധ്രയില്‍ മാറ്റത്തിന്‍െറ കൊടുങ്കാറ്റ് എന്ന ലേഖനപരമ്പരയാണ് ഷാജനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മികച്ച വാര്‍ത്താ ചിത്രത്തിനുള്ള അവാര്‍ഡ് മാതൃഭൂമിയിലെ ബിനുലാലിനാണ്. എന്ന പേരില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ കഴിയുന്ന വൃദ്ധരായ രോഗികളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രം ആഗസ്ത് 21ലെ മാതൃഭൂമി ദിനപ്പത്രത്തിലാണ് അച്ചടിച്ചുവന്നത്.
സ്വാശ്രയം സിന്ദാബാദ് എന്ന ലേഖന പരമ്പരയിലൂടെ മലയാള മനോരമയിലെ സെബാസ്റ്യന്‍ ജോസഫ് ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് നേടി. ഇന്‍ഫര്‍മേഷന്‍ മന്ത്രി എം.എം. ഹസനാണ് പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications