നടേശന്റേത് എന്തു നുണയും പറയുന്ന സംസ്കാരം
കോഴിക്കോട്: ജീവിതത്തിലിതു വരെ മദ്യം കഴിച്ചിട്ടില്ലാത്ത താന്‍ മദ്യപാനിയാണെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം എതിരാളികളെ കുറിച്ച് എന്തു നുണയും പറയുന്ന അബ്കാരി സംസ്കാരത്തിന്റെ ഭാഗമാണെന്ന് സുകുമാര്‍ അഴീക്കോട്.
തനിക്കെതിരെ മറ്റൊരു ആരോപണവും പറയാനില്ലാത്തതുകൊണ്ടാണ് നടേശന്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. താന്‍ മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല.
ശ്രീനാരായണഗുരു മദ്യപാനിയായിരുന്നുവെന്നും നടേശന്‍ വൈകാതെ പറഞ്ഞേക്കും. ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ താനിക്കാര്യം പറഞ്ഞിരുന്നു. അതിന് വൈകാതെ തെളിവും ലഭിച്ചിരിക്കുന്നു.
ശിവഗിരി ഉപദേശക സമിതി ചെയര്‍മാനായിരിക്കെ തന്റെ പ്രവര്‍ത്തനങ്ങളെ നടേശന്‍ പ്രശംസിച്ചിരുന്നുവെന്ന് അഴീക്കോട് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications