ചേകന്നൂര്‍ : സുപ്രീം കോടതിയെ സമീപിക്കും
കൊച്ചി : ചേകന്നൂര്‍ മൗലവിയുടെ കൊലയാളികളെ അറസ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി. അന്വേഷണം ത്വരിതപ്പെടുത്താന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ആക്ഷന്‍ കമ്മിറ്റി ചെയര്മാന് കെ.പി.ഓ.റഹ്മത്തുളള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഡിസംബര്‍ 20നു ചേരുന്ന യോഗത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കും. ജസ്റിസ് വി.ആര്,കൃഷ്ണയ്യരാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്.
ചേകന്നൂര്‍ കൊല ചെയ്യപ്പെട്ടതാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അജ്ഞാത കാരണങ്ങളാല്‍ സിബിഐ അന്വേഷണം വൈകിക്കുകയാണെന്ന് ചെയര്മാന് ആരോപിച്ചു.
മുസ്ലീം മതപണ്ഡിതനായിരുന്ന ചേകന്നൂരിനെ 1993 ജൂലായ് 29നാണ് കാണാതായത്. മലപ്പുറം ജില്ലയിലെ ഇടപ്പാളിലുളള വീട്ടില്‍ നിന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം.
ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഇപ്പോല്‍ സിബിഐയുടെ കൈവശമാണ്. മൗലവിയെ കൊലപ്പെടുത്തി എന്നാരോപിച്ച് ഏതാനും പേരെ അറസ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രധാന പ്രതികളെ പിടികൂടിയിട്ടില്ലെന്ന് റഹ്മത്തുളള ആരോപിച്ചു
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications