ജവാന്മാര്‍ക്കായി ഇളനീര്‍ പാക്കുകള്‍
തിരുവനന്തപുരം: ഇളനീര്‍ വെള്ളം പാക്കുകളിലാക്കി അതിര്‍ത്തികളില്‍ സേവനമനുഷ്ഠിക്കുന്ന ജവാന്മാര്‍ക്കെത്തിക്കും. നാളികേര വികസന ബോര്‍ഡ് പ്രതിരോധ ഭക്ഷ്യ ഗവേഷണ ലോബട്ടറിയുടെ സഹകരണത്തോടെയാണ് ഇത് ചെയ്യുന്നത്.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രത്നമാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ കേരള ഭവനില്‍ ബോര്‍ഡ് സംഘടിപ്പിച്ച നാളികേര മേള ഉദ്ഘാടനം ചെയ്തതിനു ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രത്നം.
നാളികേരം ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയാണ് ഇപ്പോള്‍ നാളികേര മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗമെന്ന് രത്നം പറഞ്ഞു. ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി നാളികേര ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താവുന്നതാണ്. വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് വിവിധ നാളികേര ഉത്പന്നങ്ങളുടെ വില്പനമേളകള്‍ സംഘടിപ്പിക്കാന്‍ ബോര്‍ഡ് ഒരുക്കമാണ്.
നാളികേര ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി എറണാകുളത്തിനും ആലപ്പുഴക്കുമിടയിലുള്ളഒരു ദ്വീപ് തിരഞ്ഞെടുക്കണം. നാളികേര കൃഷി കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ഉത്പാദനം ഇപ്പോഴത്തേതിന്റെ അഞ്ച് മടങ്ങാക്കണം.
നാളികേരം ഉപയോഗിച്ചുള്ള വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് മേളയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുമെന്ന് നാളികേര വികസന ബോര്‍ഡിന്റെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നാളികേര ഉത്പന്നങ്ങളുടെ 12 നിര്‍മാതാക്കള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications