ഇടക്കാല പദ്ധതി തുക കുറയ്ക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വാര്‍ഷിക ഇടക്കാല പദ്ധതി തുക കുറയ്ക്കേണ്ടി വരുമെന്ന് ധനമന്ത്രി.
ഇടക്കാല പദ്ധതി പ്രതീക്ഷിച്ചനേട്ടം ഉണ്ടാക്കുകയില്ലെന്ന് ശങ്കരനാരായണന്‍ പ്രസ്താവിച്ചു. എന്നാല്‍ ഏതൊക്കെ മേഖലയിലാണ് പദ്ധതി വിഹിതം കുറയ്ക്കുകയെന്ന് ഇപ്പോള്‍ പറയാനാവില്ല. 3015 കോടിയാണ് സംസ്ഥാനത്തിന്റെ വാര്‍ഷിക ഇടക്കാല പദ്ധതി.
ഉദ്ദേശിച്ച രീതിയില്‍ റവന്യൂ വരുമാനം ഉയര്‍ന്നിട്ടില. സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ധാരണാപത്രം ഒപ്പു വയ്ക്കാനുളള നീക്കത്തെ അദ്ദേഹം ന്യായീകരിച്ചു. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങല്‍ പരിഹരിക്കാന്‍ കേന്ദ്രസഹായം തേടുന്നതില്‍ തെറ്റില്ല. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങി പശ്ചിമബംഗാളും സഹായം നേടുന്നുണ്ട്. അതിനെ എതിര്‍ക്കാത്ത സിപിഎം കേരളസര്‍ക്കാരിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് ധനമന്ത്രി ആരോപിച്ചു.
ഏഷ്യാനെറ്റിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ധനമന്ത്രി ശങ്കരനാരായണന്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.












Click it and Unblock the Notifications