വിിദേശമലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും
തിരുവനന്തപുരം: വിദേശമലയാളികള്‍ നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കാന്‍ അനുഭാവപൂര്‍വമായ നീക്കമുണ്ടാവുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഉറപ്പുതന്നിട്ടുണ്ടെന്ന് സംസ്ഥാന പ്രവാസികാര്യ മന്ത്രി എം. എം. ഹസ്സന്‍.
വിദേശമലയാളികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള തടസം നീക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 17 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍.
വിദേശത്തു വെച്ചു മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. വിദേശ മലയാളികളുടെ പരാതികള്‍ പരിഗണിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കും.
വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications