കൈരളി : കോടതി നോട്ടീസയച്ചു
കൊച്ചി : കൈരളിയില്‍ പിരിച്ചു വിടപ്പെട്ടവര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റുകളുടെ നിര്‍വചനത്തില്‍ പെടുമോയെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രാാലയത്തിനു നിര്‍ദ്ദേശം നല്‍കി.
കേരളാ വര്‍ക്കിംഗ് ജേര്‍ണലിസ്റ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതി നിര്‍ദ്ദേശം. അടുത്തിടെ ആറുപേരെ കൈരളിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
സംസ്ഥാന തൊഴില്‍ സെക്രട്ടറി,തൊഴില്‍ കമ്മീഷണര്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്നിവര്‍ക്കും കോടതി നോട്ടീസയച്ചു.
ഇലക്ട്രോണിക്-ദൃശ്യമാദ്ധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 1955ലെ വര്‍ക്കിംഗ് ജേര്‍ണലിസ്റ് ആക്ടിന്റെ പരിധിയില്‍ വരുമോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ദൃശ്യമാദ്ധ്യമങ്ങളിലുളളവരെ ഉള്‍പ്പെടുത്തി നിയമം പുനര്‍നിര്‍വചിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.രാജഗോപാല്‍, കൃഷ്ണകുമാര്‍, രാജീവ് ശങ്കരന്‍, സോളമന്‍ റാഫേല്‍, മനോജ് ഭാരതി, രാജേന്ദ്രന്‍ എന്നിവരെ കൈരളിയില്‍ നിന്നും പിരിച്ചു വിട്ട നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications