കണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചു
കണ്ണുര്‍: കണ്ണൂരിലെ ചെമ്പിലോട്ട് പഞ്ചായത്തിലെ മുസ്ലിം ലീഗ് ഓഫീസ് ഡിസംബര്‍ 16 ഞായറാഴ്ച രാത്രി അജ്ഞാതര്‍ ആക്രമിച്ചു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെമ്പിലോട്ട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രാദേശിക കമ്മറ്റി ഓഫീസാണ് ആക്രമിക്കപ്പെട്ടത്. ഓഫീസിലെ സാധനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. ഓഫീസ് അക്രമികള്‍ കൊള്ളയടിക്കുകയും ചെയ്തു. പൊലീസ് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ലീഗ് ഓഫീസ് ആക്രമിക്കപ്പെട്ടതില്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മൗലവി ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ കുറച്ച് കാലമായി കണ്ണൂരില്‍ മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. ഇത് വര്‍ീയ സംഘട്ടനങ്ങള്‍ക്ക് വഴിഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications