വര്‍ഗീയവാദികള്‍ക്കെതിരെ ലീഗ് പ്രചാരണം
മലപ്പുറം: വര്‍ഗീയവാദികള്‍ക്കെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രചാരണം തുടങ്ങിയിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി.
തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ മുസ്ലിം ലീഗ് മുന്‍കൈയെടുക്കും. കേരളത്തെ ഒരു കശ്മീരാക്കാന്‍ ആരെങ്കിലും ലക്ഷ്യമിടുന്നതെങ്കില്‍ അവരെ അതിന് അനുവദിക്കില്ല. കുഞ്ഞാലികുട്ടി പറഞ്ഞു. മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പഭക്തന്മാര്‍ക്കു നേരെ ആക്രമണം നടത്തിയത് ഇസ്ലാമികതത്വങ്ങളുടെ ലംഘനമാണ്. യഥാര്‍ഥത്തില്‍ അത് മുസ്ലിം മതത്തിന് കൊണ്ട ഏറായിരുന്നു.
മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ലെന്നും സമൂഹത്തിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുക്കാറുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications