അഴീക്കോട് മദ്യപാനി: വെള്ളാപ്പള്ളി
പാലക്കാട്: സുകുമാര്‍ അഴീക്കോട് മദ്യപാനിയാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ ആരോപിച്ചു.
എസ്എന്‍ ട്രസ്റിന്റെ മുന്‍ ചെയര്‍മാനായ എം. എ. ഉണ്ണീരിക്കുട്ടിയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. ഉണ്ണീരിക്കുട്ടി ഇക്കാര്യം പറഞ്ഞുവെന്ന് അമ്മയാണെ സത്യമാണ്. ഡിസംബര്‍ 17 ഞായറാഴ്ച പാലക്കാട് എസ്എന്‍ഡിപി യൂണിയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വെള്ളാപ്പള്ളി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
സുകുമാര്‍ അഴീക്കോടിനെ പോലുള്ള കൂലി പ്രാസംഗികര്‍ ഈഴവസമുദായത്തിന് തന്നെ അപമാനമാണ്. ഗുരു മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ അഴീക്കോട് അതു ചെയ്യുന്നതാണ് നല്ലത്.
ഇതുവരെ താന്‍ മദ്യപിച്ചിട്ടില്ല. 40 കൊല്ലമായി പുകവലിയുമില്ല. ഈഴവ സമുദായത്തില്‍ പെടുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാതിരിക്കാനാണ് എസ്എന്‍ഡിപി സര്‍ക്കാരിന്റെ മദ്യനയത്തെ അനുകൂലിക്കുന്നത്. - വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications