ആക്രമണത്തിന് പിന്നില്‍ കശ്മീര്‍ ഭീകരര്‍ : അദ്വാനി
ദില്ലി: ഡിസംബര്‍ 13 ന് പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തിയത് ലഷ്കര്‍ എ തോയിബ, ജയ്ഷ് എ മുഹമ്മദ് എന്നീ സംഘടനകളിലെ തീവ്രവാദികളാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി എല്‍. കെ അദ്വാനി ലോക് സഭയില്‍ പറഞ്ഞു.
ആക്രമണത്തിന് പാക് ചാര സംഘടനയായ ഐ. എസ്. ഐ യുടെ പിന്‍തുണയുണ്ടായിരുന്നു.
ആക്രമണത്തെ കുറിച്ച് സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തുകയായിരുന്നു ആക്രമണത്തിന്റെ ഉദ്ദേശം. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇരുസംഘടനകളും പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരാണ്.
ഇന്ത്യയുടെ വിമാനം കണ്ടഹാറിലേക്ക് തട്ടികൊണ്ടുപോയതിനും, ചുവപ്പ് കോട്ടയിലും കശ്മീരിലും നടന്ന ആക്രമണങ്ങള്‍ക്കും പിന്നില്‍ ഐ. എസ്. ഐ ആണെന്ന് വ്യക്തമായ തെളിവുകള്‍ ഇന്ത്യക്ക് ഉണ്ട്.
രാജ്യത്തിന് നേരെയും ഇന്ത്യയിലെ ജനാധിപത്യത്തിന് നേരെയും ഉണ്ടായ ആക്രമണമായാണ് ഡിസംബര്‍ 13ലെ ആക്രമണത്തെ ഇന്ത്യ കാണുന്നതെന്ന് അദ്വാനി വ്യക്തമാക്കി.












Click it and Unblock the Notifications