യുപിയില്‍ ഗോവധം നിരോധിച്ചു
ലക്നൗ : ഉത്തര്‍പ്രദേശില്‍ ഗോവധം നിയമപരമായി നിരോധിച്ചു. ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രി ഡിസംബര്‍ 18 ചൊവാഴ്ച ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. സംസ്ഥാനമന്ത്രിസഭ ഒരാഴ്ച മുമ്പ് ഗോവധ നിരോധനം ശുപാര്‍ശ ചെയ്തിരുന്നു.
പശുക്കളെ കൊല്ലാന്‍ നേരത്തെ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. അസുഖം ബാധിച്ചതോ, കറവ വറ്റിയതോ, 15 വയസിനുമേല്‍ പ്രായമുളളതോ ആയ പശുക്കളെയാണ് കൊല്ലാന്‍ അനുവദിച്ചിരുന്നത്. പശുക്കളെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാ വെറ്റിനറി ഓഫീസര്‍ക്കായിരുന്നു അധികാരം.
ഈ വ്യവസ്ഥകളെല്ലാം പുതിയ ഓര്‍ഡിനന്‍സില്‍ എടുത്തു കളഞ്ഞു. പുതിയ നിയമപ്രകാരം ഒരു നാല്‍ക്കാലിയെയും അറവു ശാലയിലേയ്ക്ക് കൊണ്ടു പോകാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.












Click it and Unblock the Notifications