കനത്ത പാക് ഷെല്ലാക്രമണം
ജമ്മു: ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം തുടങ്ങി. ഇതേ തുടര്‍ന്ന് ജമ്മുകശ്മീരിലെ നൗഷെരാ മേഖലയിലെ ഗ്രാമീണരെ സൈന്യം ഒഴിപ്പിച്ചുതുടങ്ങി.
പാകിസ്ഥാന്‍ സൈന്യം ഡിസംബര്‍ 17 തിങ്കളാഴ്ചയോടെയാണ് കനത്തഷെല്ലാക്രമണം തുടങ്ങിയത്. അത് ചൊവാഴ്ചയും തുടരുകയാണ്. നിയന്ത്രണരേഖയില്‍ സംഘര്‍ഷസാധ്യത നിലനില്ക്കുന്നതിനാല്‍ മക്രി, ഫീര്‍, കരാലി, നാബം എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരെ സൈന്യംഒഴിപ്പിക്കുകയാണ്.
ഇതുവരെ ആളപായം ഉണ്ടായിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രാധീനമാണെങ്കിലും സൈന്യം അതീവജാഗ്രതയിലാണെന്ന് സൈനികവക്താവ് അറിയിച്ചു.












Click it and Unblock the Notifications