അതിര്‍ത്തിയില്‍ പാക് പടയൊരുക്കം
ദില്ലി: പാര്‍ലമെന്റിനു നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യശക്തമായ നടപടിസ്വീകരിക്കുമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പടയൊരുക്കം നടത്തുന്നു.
ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് പാകിസ്ഥാന്‍ തിടുക്കത്തില്‍ യുദ്ധത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ഗുജറാത്തിലെയും രാജസ്ഥാനിലെയും പഞ്ചാബിലെയും അതിര്‍ത്തികളിലുള്ള പാക് പടയാളികളോട് തയ്യാറായിരിക്കാന്‍ പാകിസ്ഥാന്‍ നിര്‍ദേശം നല്കിയതായി അറിയുന്നു. പാക് സൈനികര്‍ തിരക്കിട്ടുള്ള തയ്യാറെടുപ്പുകളിലാണെന്നും പറയുന്നു.
അതിര്‍ത്തിയിലെ പഴയ ബങ്കറുകള്‍ പാകിസ്ഥാന്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്. പുതിയ ബങ്കറുകള്‍ ഉണ്ടാക്കാനും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications