അച്യുതന്‍: വനിതാകമ്മീഷന്‍ അന്വേഷണം തുടരും
തിരുവനന്തപുരം: കെ. അച്യുതന്‍ എംഎല്‍എയ്ക്കെതിരെ റാണി വിജയന്‍ നല്കിയ പരാതിയില്‍ അന്വേഷണം തുടരാന്‍ വനിതാകമ്മീഷന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന വനിതാകമ്മീഷന്‍ ഫുള്‍ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഉടനെ ഇക്കാര്യത്തില്‍ വനിതാകമ്മീഷന്‍ അച്യുതന് നോട്ടീസയയ്ക്കും. വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റിസ് ശ്രീദേവി നേരിട്ട് ഈ കേസ് അന്വേഷിക്കും. ക്രിസ്മസിനു ശേഷം തെളിവെടുപ്പാരംഭിക്കും.
നേരത്തെ അച്യുതനെതിരെ വനിതാകമ്മീഷന്‍ അന്വേഷണം താല്ക്കാലികമായി നിര്‍ത്തിയിരുന്നു. ഇതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് വനിതാകമ്മീഷന്റെ ഫുള്‍ബോര്‍ഡ് യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയതുകൊണ്ടാണ് വനിതാകമ്മീഷന്‍ താല്ക്കാലികമായി അന്വേഷണം നിര്‍ത്തിവച്ചിരുന്നതെന്നാണ് വനിതാകമ്മീഷന്റെ വിശദീകരണം.












Click it and Unblock the Notifications