മദ്യപാനികളായ സന്യാസിമാരാരെന്ന് പറയണം
വര്‍ക്കല: ശിവഗിരി സന്യാസിമാരില്‍ മദ്യപാനികളുടെ പേര് സുകുമാര്‍ അഴീക്കോട് വെളിപ്പെടുത്തണമെന്ന് സ്വാമി പ്രകാശാനന്ദ.
ശിവഗിരിയിലെ വോട്ടര്‍പട്ടിക തയ്യാറാക്കിയ അഴീക്കോട് മദ്യം കഴിക്കുന്ന സന്യാസിമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നോ എന്ന് വ്യക്തമാക്കണം. പട്ടിക ഉണ്ടാക്കിയപ്പോള്‍ സന്യാസിമാരെ വാഴ്ത്തിയ അഴീക്കോടാണ് അവരെ ഇപ്പോള്‍ കുടിയന്മാരെന്ന് വിളിക്കുന്നത്. പ്രകാശാനന്ദ ചൂണ്ടിക്കാട്ടി.
വാര്‍ത്ത ഉണ്ടാക്കാനുള്ള വില കുറഞ്ഞ നീക്കങ്ങളാണ് ഇത്തരം പ്രസ്താവനയ്ക്ക് പിന്നിലെന്നും ഇത്തരം വിവാദങ്ങളിലേക്ക് ഗുരുദേവനെ വലിച്ചിഴയ്ക്കരുതെന്നും സ്വാമി ശാശ്വതീകാനനന്ദ പറഞ്ഞു. മദ്യവര്‍ജനം ഗുരുദേവന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച മദ്യം എങ്ങനെ വില്‍ക്കണം എന്നതിനെ കുറിച്ചാണ്.












Click it and Unblock the Notifications