വെള്ളാപ്പള്ളി ഗുരുവിനെ ആത്മഹത്യ ചെയ്യിച്ചേനെ
തൃശൂര്‍: മദ്യം വിഷമാണെന്നും അത് വര്‍ജിക്കണമെന്നും പറഞ്ഞ ഗുരുദേവന്‍ ജീവിച്ചിരുന്നെങ്കില്‍ വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തെ ആത്മഹത്യ ചെയ്യിപ്പിക്കുമായിരുന്നുവെന്ന് സുകുമാര്‍ അഴീക്കോട്.
താന്‍ മദ്യപാനിയാണെന്ന് ഉണ്ണീരിക്കുട്ടി പറയില്ല. തന്നെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. ഉത്തരം മുട്ടുമ്പോഴുള്ള കോപ്രായങ്ങളാണ് വെള്ളാപ്പള്ളി കാണിക്കുന്നത്.
മദ്യം കഴിക്കാറില്ലെന്ന് അവകാശപ്പെടുന്ന വെള്ളാപ്പള്ളി ജനങ്ങളെ കുടിപ്പിച്ച് കീശ വീര്‍പ്പിക്കുകയാണ് ചെയ്യുന്നത്. പണമുണ്ടാക്കാനായി സ്വന്തം സമുദായത്തിന്റെ പേര് ദുരുപയോഗപ്പെടുത്തുകയാണ് വെള്ളാപ്പള്ളി.
മദ്യവും മയക്കുമരുന്നും വിറ്റു പണമുണ്ടാക്കണമെന്ന വ്യഗ്രതയുള്ളവര്‍ ഭീകരസംഘത്തെ പോലെയാണ് പെരുമാറുന്നത്. ഭീകരസംഘടനകളുമായി അവര്‍ക്ക് ബന്ധവുമുണ്ട്. അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications