കയര്‍സമരം: വിദേശിക്ക് വെട്ടേറ്റു
ആലപ്പുഴ: കൂലിക്കൂടുതലിന് വേണ്ടി കയര്‍ത്തൊഴിലാളികള്‍ സംയുക്തമായി നടത്തിവരുന്ന സമരം അക്രമാസക്തമായി. ആലപ്പുഴയില്‍ കയര്‍ഫാക്ടറിനടത്തുന്ന ഫ്രഞ്ച് സ്വദേശി ക്രിസ്റഫറിനെ(45) തൊഴിലാളികള്‍ വെട്ടിപ്പരിക്കേല്പിച്ചു.
ആലപ്പുഴ പൂങ്കാവ് പള്ളിക്ക് സമീപത്താണ് ക്രിസ്റഫറിന്റെ കയര്‍ഫാക്ടറി. ഇദ്ദേഹം കയര്‍ത്തൊഴിലാളിസമരം ബഹിഷ്കരിച്ച് ഫാക്ടറി തുറന്നതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. തൊഴിലാളികള്‍ക്ക് അംഗീകൃതകൂലിനല്കുന്നുവെന്ന കാരണം പറഞ്ഞാണ് ക്രിസ്റഫര്‍ ഫാക്ടറി തുറന്നത്.
തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റ ക്രിസ്റഫറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്കാവിലുള്ള സോണി എന്ന ചെറുപ്പക്കാരനുമായി ചേര്‍ന്ന് നാല് വര്‍ഷം മുമ്പാണ് ക്രിസ്റഫര്‍ സ്വന്തമായി കയര്‍ഫാക്ടറി തുറന്നത്.
കൂലിക്കൂടുതലിനായി അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ 40,000ഓളം തൊഴിലാളികളാണ് സമരം ചെയ്യുന്നത്.












Click it and Unblock the Notifications