എഫ്എസിടി, കോവളം ഐടിഡിസി സ്വകാര്യമേഖലയ്ക്ക്
കൊല്ലം: സംസ്ഥാനത്തെ എഫ്.എ.സി.ടിയും കോവളത്തെ അശോക ബീച്ച് റിസോര്‍ട്ടും ഉള്‍പ്പെടെ നാല് പൊതുമേഖലാവ്യവസായ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ലോക്സഭയില്‍ പി. രാജേന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കോവളത്തെ അശോക ബീച്ച് റിസോര്‍ട്ടിന്റെ സ്വകാര്യവല്ക്കരണം പുരോഗമിച്ചുവരികയാണ്. പാലക്കാട്ടെ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് എന്നിവയാണ് കേരളത്തില്‍ സ്വകാര്യമേഖലയിലേക്ക് വിടുന്ന മറ്റ് രണ്ടു വ്യവസായങ്ങള്‍.
എഫ്എസിടി വില്ക്കണമെന്ന കേന്ദ്രഓഹരി വില്പന കമ്മീഷന്റെ ശുപാര്‍ശ കേന്ദ്രം പരിഗണിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.












Click it and Unblock the Notifications