ഇന്‍ഫാം 10 കശുവണ്ടി ഫാക്ടറികള്‍ തുടങ്ങും
ഇന്‍ഫാമിന് ഉത്തരേന്ത്യയിലും വിപണിദില്ലി: ഇന്‍ഫാമിന്റെ കാര്‍ഷികോത്പന്ന വിപണി ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് ഇന്‍ഫാം ചെയര്‍മാന്‍ ഫാ. വടക്കേമുറി അറിയിച്ചു.ദില്ലി, ഉത്തരാഞ്ചല്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇന്‍ഫാം കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് വടക്കേമുറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉത്തരേന്ത്യയില്‍ നിന്ന് ഉരുളക്കിഴങ്ങ്, സവാള എന്നിവ കേരളത്തിലേക്ക ്കൊണ്ടുവന്ന് വിപണനം നടത്തും. കേരളത്തില്‍ നിന്ന് തേങ്ങ, വെളിച്ചെണ്ണ, പഴം, കശുവണ്ടി, ഏലം, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, ചക്കി, കപ്പ തുടങ്ങിയവ ഉത്തരേന്ത്യയില്‍ കൊണ്ടുപോയി വിപണനം നടത്തും.കേരളത്തില്‍ നിന്ന് തേങ്ങ കൊണ്ടുവന്ന് ദില്ലിയില്‍ വെളിച്ചെണ്ണയാക്കി വില്‍ക്കാനും പദ്ധതിയുണ്ട്. ഇത് വിജയിച്ചാല്‍ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് തേങ്ങക്ക് അഞ്ച് രൂപ വില ലഭിക്കും.കോക്കനട്ട് മില്‍ക്, കോക്കനട്ട് ക്രീം, കോക്കനട്ട് പൗഡര്‍ തുടങ്ങിയവ ആറ് മാസത്തിനുള്ളില്‍ വിപണിയിലിറക്കും. നീരയെ ദേശീയ പാനീയമായി വിപണിയിലെത്തിക്കാന്‍ ശ്രമിക്കും.കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത സ്ഥാനം ഇന്‍ഫാമാണ്. 520 ടണ്‍ റബറാണ് കഴിഞ്ഞ രണ്ട് മാസം കയറ്റുമതി ചെയ്തത്- വടക്കേമുറി അറിയിച്ചു.












Click it and Unblock the Notifications