Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഉണരണമെന്ന് കരുണാകരന്‍

കൊച്ചി: കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവ് പരിഹരിക്കാന്‍ കേരളവും അവസരത്തിനൊത്ത് ഉണരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ഡിസംബര്‍ 18ചൊവാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം ടെലിഫോണ്‍എക്സ്ചേഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവിന് കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, കേന്ദ്രത്തിന്റെ കേരളത്തിനെതിരായ നിലപാട് കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല.- കരുണാകരന്‍ പറഞ്ഞു.

കാര്‍ഷികവിലയിടിവ് തടയാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ കേന്ദ്രത്തിന് നിവേദനം നല്കിയിട്ടും കേന്ദ്രം ഒന്നും ചെയ്തില്ല. ഇതിനെതിരെ പ്രക്ഷോഭം ഉയര്‍ന്നുവരണം. - കരുണാകരന്‍ പറഞ്ഞു.

എറണാകുളം ഡിസിസി പ്രസിഡന്റ് കെ. പി. ധനപാലന്‍, ജില്ലയിലെ എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+