പദ്ധതിവിഹിതം : മന്ത്രിസഭയോഗം തീരുമാനിക്കും
തിരുവനന്തപുരം: പദ്ധതിവിഹിതം 20 ശതമാനം കുറയ്ക്കണമെന്നുള്ള ധനകാര്യവകുപ്പിന്റെ നിര്‍ദേശം ആസൂത്രണബോര്‍ഡ് യോഗം ചര്‍ച്ചചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഡിസംബര്‍ 19 ബുധനാഴ്ച ചേരുന്ന അടിയന്തരമന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഡിസംബര്‍ 18 ചൊവാഴ്ച നടന്ന ആസൂത്രണബോര്‍ഡിന്റെ അടിയന്തര യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇപ്പോള്‍ 3015 കോടിയുടേതാണ് വാര്‍ഷികപദ്ധതി. ഇത് 20 ശതമാനം കൂടി കുറയ്ക്കണമെന്നതാണ് ധനകാര്യവകുപ്പിന്റെ നിര്‍ദേശം.
പദ്ധതി വെട്ടിച്ചുരുക്കാതിരിക്കാന് വരുമാനം കൂട്ടാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കേണ്ടിവരും. ഇനി പദ്ധതിവിഹിതം വെട്ടിച്ചുരുക്കയാണെങ്കില് ഇതിനകം സമ്മതം നല്കിക്കഴിഞ്ഞ പല വികസനപദ്ധതികളും തകരാറിലാവുമെന്നും രാമചന്ദ്രന് പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ വരുത്തിയ കുടിശ്ശികയാണ് ഈ സര്‍ക്കാരിനെ വെട്ടിലാക്കിയത്. വില്പനനികുതിയില് കാര്യമായ വര്‍ധനവുണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല. - രാമചന്ദ്രന് പറഞ്ഞു.
വിദ്യാഭ്യാസമേഖലയില്‍ വന്ന അധികച്ചെലവാണ് സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിക്ക് ഒരു കാരണം. സര്‍ക്കാരിന് വരുമാനത്തോത് കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ വാര്‍ഷികപദ്ധതി ഇനിയും വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും രാമചന്ദ്രന്‍പറഞ്ഞു.
മുഖ്യമന്ത്രി എ.കെ. ആന്റണി, ധനമന്ത്രി ശങ്കരനാരായണന്, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി,കൃഷിമന്ത്രി ഗൗരിയമ്മ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications