കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ആറാട്ട് കഴിഞ്ഞു; ഇനി കൊടിയിറക്കം

  • By Staff
Google Oneindia Malayalam News

ശബരിമല: പത്തുദിവസം നീണ്ട ശബരിമലഉത്സവം ഡിസംബര്‍ 18ചൊവാഴ്ച രാത്രിയോടെ സമാപിക്കും. ചൊവാഴ്ച ഉച്ചയ്ക്ക് 12.30ന് ഉത്സവത്തിന്റെ ഭാഗമായുള്ള പ്രധാനചടങ്ങായ ആറാട്ട് നടന്നു.

ആറാട്ടിന്റെ ഭാഗമായുള്ള ശ്രീബലിബിംബവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശബരിമലസന്നിധാനത്തുനിന്നും രാവിലെ പുറപ്പെട്ടു. ഘോഷയാത്ര പമ്പയിലെത്തിയശേഷം അയ്യപ്പവിഗ്രഹത്തെ നെയ്യ്, കരിക്ക്, പനിനീര്‍ എന്നിവകൊണ്ട് അഭിഷേകം ചെയ്തു. ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടുപറക്കാന്‍ തുടങ്ങിയതോടെ തന്ത്രിയും മേല്‍ശാന്തിയും വിഗ്രഹവുമായി പമ്പയില്‍ മുങ്ങി ആറാട്ട് നടത്തി. തന്ത്രി കണ്ഠരര് മഹേശ്വരരും മേല്‍ശാന്തി രാമന്‍നമ്പൂതിരിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് നിയന്ത്രണങ്ങളെ വകവയ്ക്കാതെ ഭഗവദ്ദര്‍ശനത്തിന് തടിച്ചുകൂടിയിരുന്നത്.

പിന്നീട് പ്രത്യേകപീഠത്തില്‍ ഭഗവാനെ ഇരുത്തി പൂജകള്‍ നടത്തി. പൂജകള്‍ കഴിഞ്ഞപ്പോള്‍ വിഗ്രഹം പമ്പാഗണപതികോവിലിലേക്ക് എഴുന്നെള്ളിച്ചു. മൂന്നുമണിയോടെ സന്നിധാനത്തേക്ക് ഘോഷയാത്ര മടക്കയാത്ര തുടങ്ങി. രാത്രി പത്തോടെ ഘോഷയാത്ര സന്നിധാനത്തെത്തും. പിന്നീട് പൂജകള്‍ക്ക് ശേഷം തന്ത്രിയാണ് ഉത്സവക്കൊടിയിറക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X