നമിതയുടേത് ഏറ്റവും മനോഹരമായ ചിരി
മുംബൈ: കൊച്ചിയിലെ നമിത ദിനേഷിന് ഏറ്റവും മനോഹരമായി ചിരിക്കുന്ന കുട്ടിക്കുള്ള സമ്മാനം. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷനും കോള്‍ഗേറ്റ്-പാല്‍മൊലീവും സംയുക്തമായി നടത്തിയ മത്സരത്തിലാണ് നമിതയുടെ ചിരി സമ്മാനാര്‍ഹമായത്.
ആറിനും 10നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ മത്സരത്തിലാണ് നമിത ഒന്നാം സ്ഥാനത്തെത്തിയത്. 11നും 15നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കിടയിലെ മത്സരത്തില്‍ മംഗലാപുരത്തെ സെബ ഖാന് ഒന്നാംസമ്മാനം ലഭിച്ചു. ഇരുവര്‍ക്കും 10,000 രൂപ വീതം സമ്മാനമായി ലഭിക്കും. വി. പ്രണിത (ദാവണ്‍ഗരെ, കര്‍ണാടക), ചാന്ദനി ദിവാനി (ജുനാഗദ്) എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി.
ഒരു വര്‍ഷം നീണ്ടു നിന്ന ദേശീയ ദന്താരോഗ്യ പരിപാടിയുടെ ഭാഗമായാണ് ചിരി മത്സരം സംഘടിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ 40 ലക്ഷം കുട്ടികള്‍ക്കിടയില്‍ ദന്താരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണം നടത്തി. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ദന്താരോഗ്യം സംബന്ധിച്ച പരിശീലനം നല്‍കി. പരിപാടിയുടെ ഭാഗമായി ദേശീയ ദന്താരോഗ്യവാരം ആചരിച്ചു.












Click it and Unblock the Notifications