ടവറിനു മുകളില്‍ ആത്മഹത്യാ നാടകം
കൊച്ചി: റബര്‍ വിലയുയര്‍ത്തണമെന്നാവശ്യപ്പെട്ട് വിഎസ്എന്എല് ടവറിനു മുകളില്‍ യുവാവിന്റെ ആത്മഹത്യാ നാടകം. മുണ്ടക്കയം സ്വദേശി സിബി ചാണ്ടിയാണ് റബറിന് 40 രൂപ വില നിശ്ചയിക്കണമെന്ന ആവശ്യവുമായി ടെലിഫോണ്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷം ഇയാളെ പോലീസ് താഴെയിറക്കി.
കൈയില്‍ ഒരു റബര്‍ ഷീറ്റുമായി രാവിലെ 9.30നാണ് സിബി ടവറിനു മുകളില്‍ കയറിയത്. റബറിനു 40 രൂപ വില കിട്ടണമെന്നെഴുതിയ കത്ത് ടവറിനു ചുവട്ടില്‍ നിന്നും പോലീസിനു ലഭിച്ചു. പോലീസും ഫയര്ഫോഴ്സുമുള്പ്പെട്ട വന്‍ സന്നാഹം ആവര്‍ത്തിച്ചു താഴെയിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. റബറിനു വിലവര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടെന്നും സിബിയ്ക്കു പ്രത്യേക സമ്മാനം പ്രഖ്യാപിച്ചെന്നും മൈക്കിലൂടെ അറിയിച്ചിട്ടും താഴെയിറങ്ങാന്‍ സിബി കൂട്ടാക്കിയില്ല.
പിന്നീട് താഴെയിറങ്ങാന്‍ തയ്യാറാണെങ്കില്‍ കയ്യിലിരിക്കുന്ന റബര്‍ ഷീറ്റ് താഴെയിടാനുളള പോലീസിന്റെ അഭ്യര്‍ത്ഥന ഇയാള്‍ അനുസരിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ടവറിനു മുകളില്‍ കയറി പ്രക്ഷോഭകാരിയെ താഴെയിറക്കി. താഴെയിറങ്ങുമ്പോള്‍ തനിക്ക് അമ്പതു രൂപ തരണമെന്ന ആവശ്യവും സിബി ഉന്നയിച്ചു.
ആത്മഹത്യാ ശ്രമത്തിനും അതിക്രമിച്ചു കടന്നതിനും കോസെടുത്ത് സിബിയെ പോലീസ് പൊന്‍കുന്നം സ്റേഷനിലേയ്ക്ക് കൊണ്ടു പോയി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications