യു ഡി എഫ് യോഗം ഇന്ന്
തിരുവനന്തപുരം: ഡിസംബര്‍ 18 ചൊവാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട മദ്യനയത്തെ കുറിച്ച് ചര്‍ച്ച ചെയ്യും.
കള്ള് ഷാപ്പുകളുടെ ലൈസന്‍സ് വ്യക്തികള്‍ക്ക് ഒറ്റക്കൊറ്റയ്ക്ക് നല്‍കണമെന്ന കെപിസിസിശുപാര്‍ശ യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസും ജെഎസ്എസും ഒഴികെയുള്ളയുഡിഎഫിലെ ഒരു കക്ഷിയും ഈ നിര്‍ദേശത്തോട് യോജിക്കുന്നില്ല. ഇതിനെ ന്യായീകരിക്കുന്ന കാര്യങ്ങള്‍ യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി നിരത്തേണ്ടിവരും. കെ പി സി സി അംഗീകരിച്ച കള്ള് ഷാപ്പ് ലേല സംവിധാനം യു ഡി എഫ് അംഗീകരിക്കുകയാണെങ്കില്‍ ക്രിസ്ത്യന്‍ മത നേതൃത്വത്തില്‍ നിന്നും മദ്യവിരുദ്ധ സമിതിയില്‍ നിന്നും കനത്ത പ്രതിഷേധം യു ഡി എഫ് നേരിടേണ്ടി വരും. ഉപേക്ഷിക്കുകയാണെങ്കില്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദ്വേഷം ഉണ്ടാവുമെന്ന് മാത്രമല്ല തിരഞ്ഞെടുപ്പിന് മുന്‍പ് പ്രകടനപത്രികയില്‍ പറഞ്ഞതിന് വിരുദ്ധമാവുകയും ചെയ്യും.
അതുകൊണ്ട് വ്യത്യസ്ഥമായ ഒരു നയം രൂപീകരിക്കാനായിരിക്കും യു ഡി എഫിന്റെ ശ്രമം. ഇത് നിയന്ത്രണങ്ങള്‍ കൂടിയുള്ള ഒരു സംവിധാനമായിരിക്കാനാണ് സാധ്യത. എന്തായാലും ഇതും വീണ്ടും വിവാദങ്ങള്‍ക്ക് വഴിവയ്കാനാണ് സാദ്ധ്യത.
കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും ചെയര്‍മാന്‍ സ്ഥാനം വിഭജിക്കലും ഈ യോഗത്തില്‍ നടന്നേക്കും. കോണ്‍ഗ്രസ് - 30, ഐ യു എം എല്‍- 16, കേരളാ കോണ്‍ഗ്രസ് - എം - എട്ട്, ജെ എസ്. എസ്.- നാല്, ആര്‍ എസ് പി - ബി , കേരളാ കോണ്‍ഗ്രസ് -ജേക്കബ്, കേരളാ കോണ്‍ഗ്രസ്- പിള്ള എന്നീ കക്ഷികള്‍ക്ക് മൂന്ന്, സി എം പി ക്ക് രണ്ട് എന്നിങ്ങനെയായിരിക്കു ഈ വിഭജനം.
കടുത്ത സാമ്പത്തിക നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ യോഗം ചര്‍ച്ച ചെയ്തേക്കും.












Click it and Unblock the Notifications