ജനവിരുദ്ധനയം നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചതിലൂടെ കേന്ദ്രത്തിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.
11-ാം ധനകാര്യ കമ്മിഷന്റെ ഒരു നിധി പ്രകാരം കേവലം 43 കോടി സംസ്ഥാനത്തിന് ലഭിക്കാന്‍ വേണ്ടിയാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. ഡിസംബര്‍ 18 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പുതിയ തസ്കികകള്‍ സൃഷ്ടിക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ യുവജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications