കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളെ പാകിസ്ഥാന്‍ നിയന്ത്രിക്കണം: യുഎസ്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കശ്മീരിലും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ പാകിസ്ഥാന്‍ നിയന്ത്രിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ഡിസംബര്‍ 18ചൊവാഴ്ച യുഎസ് പ്രതിരോധമന്ത്രാലയവക്താവ് റിച്ചാര്‍ഡ് ബൗച്ചറാണ് ഇക്കാര്യം പറഞ്ഞത്.

ഓരോ രാജ്യത്തിന്റെയും അതിര്‍ത്തികളില്‍ ഉള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് അതത് രാജ്യം വിശദീകരിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി തങ്ങള്‍ ചര്‍ച്ച നടത്തുമെന്നും ബൗച്ചര്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പാര്‍ലമെന്റിനു നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധം തങ്ങള്‍ക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-എ-ത്വയ്ബയെക്കുറിച്ചും ജെയ്ഷ്-എ-മുഹമ്മദിനെക്കറിച്ചും അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും ഈ രണ്ടു സംഘടനകളും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബൗച്ചര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X