കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ പാക് ഒളിപ്പോരാളികള്‍

  • By Staff
Google Oneindia Malayalam News

അതിര്‍ത്തിയില്‍ പാക് ഒളിപ്പോരാളികള്‍
ഡിസംബര്‍ 19, 2001

ജമ്മു : സ്ഫോടനം നടത്താന്‍ വിദഗ്ദരായ പാക് ഒളിപ്പോരാളികള്‍ അതിര്‍ത്തിയില്‍ നിരന്നതോടെ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം രൂക്ഷമായി. ജമ്മു-പൂഞ്ച് മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ പ്രധാന കേന്ദ്രങ്ങളിലാണ് വിദഗ്ദ സൈനികരെ പാകിസ്താന്‍ വിന്യസിച്ചിരിക്കുന്നത്.

പാക് സേനയില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് നിയന്ത്രണ രേഖയില്‍ നിയോഗിച്ചത്. ജമ്മുവിനു പുറമേ അഖ്നൂര്‍-പല്ലന്‍വാലാ-ചാമ്പ് പ്രദേശങ്ങളിലും ഭീകരസൈന്യം നിലയുറപ്പിച്ചു.

ഇന്ത്യന്‍ സേന ദുര്‍ബലമായ മേഖലകളാണ് ഈ സംഘം പ്രത്യേകം ലക്ഷ്യമിടുന്നത്. മര്‍മ്മപ്രധാന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതിനു പുറമേ പല്ലന്‍വാലയിലെ വാര്‍ത്താ വിതരണ സംവിധാനം തകര്‍ക്കാനും ഇവരെ ഉപയോഗിക്കും. തീവ്രവാദ സംഘടനകളായ ലഷ്കര്‍-എ-തോയ്ബ, അല്‍ ബാദര്‍ എന്നിവയുമായി ചേര്‍ന്ന് അതിര്‍ത്തിയില്‍ അക്രമം നടത്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമെന്ന ഗറില്ലാ സംഘവും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X