തീവ്രവാദം തടയാന്‍ ആരുടേയും സഹായം വേണ്ട
തീവ്രവാദം തടയാന്‍ ആരുടേയും സഹായം വേണ്ട
ഡിസംബര്‍ 18, 2001
ദില്ലി : തീവ്രവാദത്തെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്കാരുടെയും സഹായം വേണ്ടെന്ന് പ്രധാനമന്ത്രി.ക്ഷമിക്കാന്‍ ഇന്ത്യയോടാവശ്യപ്പെടുന്നവര്‍ പാകിസ്ഥാനെ നിലയ്ക്കു നിര്‍ത്താനും ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബര്‍ 13 വ്യാഴാഴ്ച പാര്‍ലമെന്റ് ആക്രമണം സംബന്ധിച്ച് ലോക്സഭയില്‍ നടക്കുന്ന പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി. ആക്രമണത്തെക്കുറിച്ച് സംയുക്ത അന്വേഷണം നടത്തണമെന്ന ആവശ്യം അദ്ദേഹം തളളിക്കളഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലു തകര്‍ക്കാനാണ് തീവ്രവാദികള്‍ ശ്രമിച്ചത്. ബുധനാഴ്ച നടത്താനിരുന്ന സര്‍വകക്ഷിയോഗം വേണ്ടത്ര അറിയിപ്പു ലഭിക്കാത്തതിനെത്തുടര്‍ന്ന് മാറ്റി വച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യാ വിരുദ്ധ ശക്തികള്‍ പാകിസ്താനില്‍ ശക്തമാണെന്ന് ആ രാജ്യത്തിനറിയാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനതിരെയുളള യുദ്ധത്തില്‍ ലോകം മുഴുവന്‍ ഇന്ത്യയ്ക്കൊപ്പമാണെന്ന് പാകിസ്ഥാന്‍ ഓര്‍ക്കണം.
യുദ്ധം വേണോ വേണ്ടെയോ എന്നതല്ല രാജ്യം നേരിടുന്ന അടിയന്തരപ്രശ്നം. എന്നാല്‍ അത്തരം സാഹചര്യം ഉണ്ടായാല്‍ വിശദമായ ആലോചനയ്ക്കു ശേഷമേ തീരുമാനിക്കൂവെന്ന ് വാജ് പേയി സഭയ്ക്കുറപ്പു നല്‍കി. ഇതു രാഷ്ട്രീയ മുതലെടുപ്പിനുളള സമയമല്ലെന്ന് അദ്ദേഹം പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരിനു പിന്തുണ നല്‍കിയ കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുടെ വക അഭിനന്ദനവും ലഭിച്ചു.












Click it and Unblock the Notifications