കളമശേരിയില്‍ വാഹനാപകടം: നാല് മരണം
കൊച്ചി: എറണാകുളത്ത് കളമശ്ശേരിക്കടുത്ത് ഒരു സ്വകാര്യബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട നാലുപേരും. ഡിസംബര്‍ 19 ബുധനാഴ്ചയാണ് അപകടമുണ്ടായത്.
സ്വകാര്യബസ് ഒരു മാരുതികാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാറിലിടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയബസ് പിന്നീട് ഒരു ഓട്ടോറിക്ഷയുടെ മേല്‍ചെന്നുവീണു. ബസ്സിനടിയില്‍പെട്ട ഓട്ടോറിക്ഷ പാടെ തകര്‍ന്നു.
ആലുവാസ്വദേശിയായ ഓട്ടോഡ്രൈവര്‍ സുരേഷും ഓട്ടോയാത്രക്കാരായ തമിഴ്നാടിലെ തിരുപ്പൂര്‍ കലശിപാളം സ്വദേശി ബാബുവും ഭാര്യയും മകളും കൊല്ലപ്പെട്ടു. കൊച്ചിയിലെ ഒരു ലോഡ്ജില്‍ കൊല്ലപ്പെട്ട ബാബുവും കുടുംബവും മുറിയെടുത്തിരുന്നു. ആലുവയില്‍ നിന്നും എറണാകുളത്തേക്ക് പോയിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications