കമ്മിഷനുകളിലെ അംഗങ്ങള്‍ മൂന്നാക്കും
തിരുവനന്തപുരം: വിവിധ കമ്മിഷനുകളിലെ അംഗങ്ങളുടെ എണ്ണം മൂന്നായി കുറയ്കുമെന്ന് മുഖ്യമന്ത്രി. എന്നാല്‍ പി.എസ്സ്.സി ഇതില്‍ ഉള്‍പ്പെടുന്നില്ല.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതിന് തീരുമാനിച്ചത്. യോഗത്തിന് ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണി ആണ് ഇത് അറിയിച്ചത്. കടുത്ത സാമ്പത്തിക നടപടികളുടെ തുടക്കമായി വേണം ഇതിനെ കാണാന്‍. ഇത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തു.
2002 ജനവരി ഒന്‍പത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഫെബ്രുവരിയിലെ പദ്ധതി വിഹിതം വാങ്ങിയാണ് ഡിസംബറിലെ ശമ്പളം നേരത്തേ കൊടുക്കുന്നത്. എല്ലാ രംഗത്തും ചെലവ് ചുരുക്കുകയാണ്. ഉദ്വോഗസ്ഥരുടെ വിദേശയാത്രയ്ക് കര്‍ശന നിയന്ത്രണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശമ്പളം നല്‍കുക മാത്രമായിരിക്കുന്നു സര്‍ക്കാരിന്റെ ജോലി. കഴിഞ്ഞ ചില വര്‍ഷങ്ങലായുള്ള ഒരു പ്രതിഭാസമാണിത്. ഇത് തുടരാനാവില്ല. ആന്റണി പറഞ്ഞു.
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണം മന്ത്രിമാരോ, ഉന്നത ഉദ്യോഗസ്ഥരോ അല്ലെന്നും, ആറായിരത്തിനും എണ്ണായിരത്തിനും ഇടയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിയൊന്നുമില്ലാതെ ശമ്പളം പറ്റുന്നതാണതിനു കാരണം.
മദ്യനയം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ നയപരമായ കാര്യങ്ങള്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം.












Click it and Unblock the Notifications