തെളിവ് ശാര്‍ങധരന്റെ കൈയിലെന്ന് അഴീക്കോട്
തിരുവനന്തപുരം : സന്യാസിമാര്‍ മദ്യപിക്കുന്നത് തെളിയിക്കുന്ന കസെറ്റുകള്‍ മുന്‍ ശിവഗിരി അഡ്മിനിസ്ട്രേറ്റര്‍ ഡോ. ശാര്‍ങധരന്റെ കൈവശമുണ്ടെന്ന് അഴിക്കോട്. മദ്യപന്മാരായ സന്യാസിമാരെ മഠത്തില്‍ നിന്നും പുറത്താക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മുതിര്‍ന്ന സന്യാസി തന്നെ മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചെന്ന് യുവസന്യാസി പറയുന്നതാണ് ടേപ്പിലുളളത്. ഈ മുതിര്‍ന്ന സന്യാസി ഇപ്പോള്‍ ട്രസ്റ് അംഗമാണെന്നും അഴീക്കോട് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
ശിവഗിരി മഠം അപ്രസക്തമായെന്നും അഴീക്കോട് പറഞ്ഞു. മദ്യപാനവും ഗുരുനിന്ദയുമായി അധികകാലം മഠത്തിനു നിലനില്‍പ്പില്ല. ഇന്ത്യ കണ്ട രണ്ടു മഹാഗുരുക്കന്മാരുടെയും ശിഷ്യന്മാര്‍ ഗുരുനിന്ദയില്‍ മത്സരിക്കുകയാണെന്ന് അഴീക്കോട് കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവുമാണ് ആ ഗുരുക്കന്മാര്‍.












Click it and Unblock the Notifications