ടിന്നിലടച്ച കള്ള് വരുന്നു
തിരുവന്തപുരം: ഇറക്കുമതി ചെയ്ത ടിന്നിലടച്ച കള്ള് കേരള വിപണിയിലെത്തുന്നു. ടൂറിസം വികസന കോര്‍പ്പറേഷന്റെ പാര്‍ലറുകള്‍ വഴിയാണ് ആദ്യം കള്ള് വില്‍ക്കുന്നത്.ഇതിന് സര്‍ക്കാറിന്റെ അനുമതി ഉടനെ തന്നെ കിട്ടിയേക്കും.
കെ. പി. സി. സി യുടെ ഉപസമിതി ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വ്യാജ കള്ള് തടയാനും തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാനുമായാണ് ഈ പദ്ധതി. എന്നാല്‍ മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍ ഇതിനെ പൂര്‍ണ്ണമായി അനുകൂലിക്കുന്നുല്ല.
ആരോഗ്യത്തിന് ഹാനികരമായ ഒന്നും ഈ കള്ളില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും വില്‍പ്പന. ആള്‍ക്കഹോളിന്റെ അളവ് ഈ കള്ളില്‍ 6.30 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കെ ടി ഡി സി കള്ള് പരിശോധനയ്ക് നല്‍കിയിരുന്നു.
ടിന്നിലാക്കിയ കള്ള് ശ്രീലങ്കയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈഗിള്‍ ബ്രൂവറീസിന്റെ ഗോള്‍ഡന്‍ ഈഗിള്‍ ബ്രാന്‍ഡിലുള്ള കള്ളാണ് വിപണിയിലെത്തുന്നത്. കൊല്ലത്തെ ജേകേ എക്സ്പോര്‍ട്ട്സ് ഇതിനായി ശ്രീലങ്കാ കമ്പനിയുമായി കരാര്‍ ഉണ്ടാക്കി കഴിഞ്ഞു.കള്ള് ടിന്നിലാക്കാനുള്ള സാങ്കേതിക വിദ്യ നല്‍കാനും ശ്രീലങ്കാ കമ്പനി തയ്യാറാണ്. ദിവസം 16,000 ത്തോളം ലിറ്റര്‍ കള്ള് സംസ്കരിക്കുന്ന പ്ലാന്റിന് 30 കോടിയോളം രൂപ ചെലവ് വരും. സംസ്കരിക്കുന്ന കള്ള് ഒരുവര്‍ഷത്തോളം കേടുകൂടാതിരിക്കും.












Click it and Unblock the Notifications