മന്ത്രിവസതിയ്ക്കു മുമ്പില്‍ പട്ടികജാതി ധര്‍ണ്ണ
കൊച്ചി : വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി വകുപ്പു മന്ത്രിയുടെ വീടിനു മുമ്പില്‍ പട്ടികജാതി പട്ടികവര്‍ വിഭാഗക്കാരുടെ ധര്‍ണ്ണ. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടെന്നാരോപിച്ചാണ് ജനവരി 14നു ഡോ. എം.എ.കുട്ടപ്പന്റെ വീടിനു മുമ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും പട്ടികജാതി പട്ടിക വര്‍ഗ സംയുക്ത സമരസമിതിയും ചേര്‍ന്ന് ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്.
എസ്.ഡി.പി.ചെയര്‍മാന്‍ കെ.വി.കുമാരന്‍ വാര്‍ത്താസമ്മേളനത്തിലാണ് സമര തീരുമാനം പ്രഖ്യാപിച്ചത്. എസ്സി-എസ്ടി കമ്മീഷന്‍ രൂപീകരിക്കാമെന്നും അവശ വിഭാഗക്കാര്‍ക്ക് പ്രത്യേക പദ്ധതി നടപ്പാക്കാമെന്നും യുഡിഎഫിന്റെ പ്രകടപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആറുമാസം കഴിഞ്ഞിട്ടും ആ വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു പോലും വന്നിട്ടില്ല. സംസ്ഥാനത്തെ ഏഴുലക്ഷത്തോളം പട്ടികവിഭാഗക്കാര്‍ക്കു ഗുണകരമായ വിഷയങ്ങളാണ് ഇവ രണ്ടും. തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications