ഫെയര്‍ഫാര്‍മ : സര്‍ക്കാരുകള്‍ക്ക് നോട്ടീസ്
കൊച്ചി : ഫെയര്‍ഫാര്‍മ നിര്‍മ്മിക്കുന്ന എയിഡ്സ് മരുന്നുകളുടെ സത്യാവസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതയില്‍മേല്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു.
ഫെയര്‍ഫാര്‍മ ഉടമ ടി.എ.മജീദിനും പ്രത്യേക ദൂതന്‍ വഴി നോട്ടീസയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എയിഡ്സ് സുഖപ്പെടുത്തുമെന്നവകാശപ്പെടുന്ന മരുന്നിന്റെ നിര്‍മ്മാണവും വിപണനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
പൗരാവകാശ സംഘടനയുടെ സെക്രട്ടറി വി.വേണുഗോപാലാണ് പരാതി നല്‍കിയത്. മരുന്നു നിര്‍മ്മാണത്തില്‍ നിന്നും വിപണനത്തില്‍ നിന്നും മജീദിനെ വിലക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
അടുത്ത വാദം കോള്‍ക്കാന്‍ കേസ് ഡിസംബര്‍ 21ലേയ്ക്ക് നീട്ടി വച്ചു.












Click it and Unblock the Notifications