രോഗി മരിച്ചു; ആശുപത്രിക്കു നേരെ ബോംബേറ്
കണ്ണൂര്‍ : ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം പെണ്‍കുട്ടി മരിച്ചെന്നാരോപിച്ച് ജനക്കൂട്ടം മട്ടന്നൂരില്‍ സ്വകാര്യ ആശുപത്രി ആക്രമിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ച പെണ്‍കുട്ടിയുടെ അയല്‍വാസികളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
രോഷാകുലരായ ജനക്കൂട്ടം ആശുപത്രിയിലേയ്ക്ക് നാടന്‍ ബോംബുകളെറിഞ്ഞു. കെട്ടിടത്തിനു സാരമായ നാശം സംഭവിച്ചു. ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ത്തു. ആശുപത്രി വളപ്പില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങളും അക്രമികള്‍ നശിപ്പിച്ചു.
ഡിസംബര്‍ മൂന്നിനാണ് പെണ്‍കുട്ടിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. ട്യൂമറാണെന്ന സംശയത്തില്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ കുട്ടിയുടെ നില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരിച്ചത്. പൊലീസ് കേസ് രജിസ്റര്‍ ചെയ്തു.
അക്രമത്തെത്തുടര്‍ന്ന് മട്ടന്നൂര്‍,ഇരിട്ടി പ്രദേശങ്ങളിലെ ഡോക്ടര്‍മാര്‍ പണിമുടക്കി. ഐഎംഎയും സംഭവത്തെ അപലപിച്ചു.












Click it and Unblock the Notifications