ടൂറിസത്തെ സ്വകാര്യമേഖലയ്ക്ക് നല്കില്ല: തോമസ്
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെയും കെടിഡിസിയുടെയും ഒരു സ്ഥാപനവും സ്വകാര്യമേഖലയ്ക്ക് നല്കില്ലെന്ന് വിനോദസഞ്ചാരമന്ത്രി കെ.വി. തോമസ് പറഞ്ഞു.
ഡിസംബര്‍ 19 ബുധനാഴ്ച ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുന്ന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന് സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും ടൂറിസം വകുപ്പിന്റെ സ്ഥാപനങ്ങളിലൊന്നും സ്വകാര്യവല്ക്കരിക്കുന്ന പ്രശ്നമില്ല. പാതിരാമണല്‍ പദ്ധതിയില്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്തേ കാര്യങ്ങള്‍ തീരുമാനിക്കൂ. - അദ്ദേഹം പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എംപി, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രന്‍, ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications