തെക്കന്‍ജില്ലകളില്‍ വിഎസിന് തിരിച്ചടി
കൊല്ലം: തെക്കന്‍ജില്ലകളില്‍ വിഎസ് പക്ഷത്തിന് മേല്‍ക്കൈ നഷ്ടമാകുന്നു. 17ാം പാര്‍ട്ടികോണ്‍ഗ്രസിനു മുന്നോടിയായുള്ള കീഴ്ഘടകസമ്മേളനങ്ങളിലാണ് പിണറായി-സിഐടിയു പക്ഷം യോജിച്ച് തിരിച്ചടിക്കുന്നത്.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പിണറായി-സിഐടിയു പക്ഷം സംഘടിതമായി വിഎസ് പക്ഷത്തെ തോല്പിച്ചത്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഗ്രൂപ്പിനുള്ളിലെ തര്‍ക്കമാണ് വിഎസ് പക്ഷത്തിന് ക്ഷീണമായത്.
ഇപ്പോഴത്തെ ആലപ്പുഴ, പത്തനംതിട്ട ജില്ലാകമ്മറ്റികള്‍ വിഎസ് പക്ഷത്തുള്ളവരാണ്. പക്ഷെ ഇക്കുറി ഈ രണ്ടുജില്ലകളും വിഎസിന് നഷ്ടപ്പെടുമെന്നുറപ്പായിട്ടുണ്ട്. വിഎസിന്റെ സ്വന്തം തട്ടകമായ ആലപ്പുഴയിലെ 12 ഏരിയാകമ്മിറ്റികളില്‍ എട്ടിടങ്ങളില്‍ അച്യുതാന്ദന്‍ വിരുദ്ധരാണ് ജയിച്ചത്. ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പിണറായിപക്ഷം മുന്‍ എംഎല്‍എ ജി. സുധാകരനെയാണ് പരിഗണിക്കുന്നത്. ഇപ്പോഴത്തെ വിഎസ് പക്ഷക്കാരനായ ജില്ലാസെക്രട്ടറി വി. കേശവന് സ്ഥാനം നഷ്ടപ്പെടുമെന്നുറപ്പായിട്ടുണ്ട്.
പത്തനംതിട്ടയിലും പിണറായി-സിഐടിയു വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്. അച്യുതാനന്ദന്‍ വിഭാഗത്തിലെ തന്നെ നേതാക്കള്‍ക്ക് പ്രത്യേകം ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്കുന്നു എന്നതാണ് തിരുവനന്തപുരത്തിന്റെ പ്രത്യേകത. കൊല്ലം ജില്ലയില്‍ വിഎസ് ഗ്രൂപ്പിലെ നേതാക്കളാണ് ജയിച്ചവരില്‍ ഭൂരിഭാഗമെങ്കിലും വിവിധകമ്മിറ്റികള്‍ തമ്മില്‍ എതിര്‍പ്പുകളുണ്ട്.












Click it and Unblock the Notifications