ചാവേര്‍ അക്രമം: മലയാളി യുവതിയ്ക്കു ബന്ധം?
പത്തനംതിട്ട : പാര്ലമെന്റാക്രമിച്ച ചാവേറിലൊരാളിന്റെ കീശയില്‍ കണ്ട വിലാസത്തിലെ മലയാളി യുവതിയെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ഷീബജേക്കബ്, കല്ലൂപ്പാറ എന്ന വിലാസമാണ് ഒരു ഭീകരന്റെ പോക്കറ്റില്‍ നിന്നും ലഭിച്ചത്. പത്തനംതിട്ടയിലെ ഒരു കൊറിയര്‍ സ്ഥാപനം വഴി അയക്കുന്നതിന് തയ്യാറാക്കിയ കത്താണിതെന്ന് കരുതുന്നു.
കല്ലൂപ്പാറ-ഐക്കരപ്പടി സ്വദേശിയായ യുവതിയെയാണ് കത്തില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദില്ലിയില്‍ ജോലിയുണ്ടായിരുന്ന ഷീബ ഇക്കഴിഞ്ഞ ദിവസം വരെ നാട്ടിലുണ്ടായിരുന്നു. ദില്ലിയില്‍ ഒരാളെ വിവാഹം കഴിച്ചുവെന്നാണ് ഷീബ നാട്ടില്‍ പറഞ്ഞിരുന്നത്. ദില്ലിക്കാരനായ ഭര്‍ത്താവ് അപകടത്തില്‍ കൊല്ലപ്പെട്ടെന്നു പറഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഷീബ ദില്ലിക്കു മടങ്ങി.
മൂന്നര വയസും രണ്ടു മാസവും പ്രായമായ രണ്ടു കുട്ടികള്‍ ഷീബയ്ക്കുണ്ട്. ആറു വര്‍ഷം മുമ്പ് നാടു വിട്ട ഷീബ പിന്നീട് കുട്ടിയെയും കൊണ്ടാണ് നാട്ടില്‍ വന്നത്. ഭര്‍ത്താവിനെ നാട്ടുകാരാരും കണ്ടിട്ടില്ല. രണ്ടാം പ്രസവത്തിന് ഷീബയുടെ അമ്മയും ദില്ലിയില്‍ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഈയിടെയാണ് ഷീബ നാട്ടില്‍ മടങ്ങി വന്നത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷീബയെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം ദില്ലിയ്ക്കു വിളിപ്പിക്കുകയായിരുന്നുവെന്നും സംശയിക്കുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications