Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന് ചൈനയുടെ ധന സഹായം

ബീജിംഗ് ചൈന പാകിസ്താന് 150 കോടി യുഎസ് ഡോളര്‍ സാഹായം നല്‍കും. എന്നാല്‍ മുഷാറഫിന്റെ കശ്മീര്‍ അജന്‍ഡയെ ചൈന പിന്തുണയ്ക്കുകയില്ല.

നയതന്ത്ര വൃത്തങ്ങള്‍ ബീജിംഗില്‍ അറിയിച്ചതാണ് ഈ വിവരം. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് പാക് പ്രസിഡന്റ് പര്‍വേശ് മുഷാറഫ് ഡിസംബര്‍ 20 വ്യാഴാഴ്ച ചൈനയിലെത്തും.

ചൈനയുടെ കശ്മീര്‍ നയത്തില്‍ ഒരു വ്യത്യാസവും വന്നിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഷാങ് ക്വിയെ പ്രസ്താവിച്ചു. സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം.

കശ്മീര്‍ പ്രശ്നത്തില്‍ നേരത്തെ പാകിസ്താനനുകൂലമായ നിലപാടായിരുന്നു ചൈനയ്ക്ക്. ഇപ്പോള്‍ അതില്‍ അയവു വന്നിട്ടുണ്ടെന്ന് നയതന്ത്രവൃത്തങ്ങള്‍ അനുമാനിക്കുന്നു. ചൈനീസ് നിലപാട് കൂടുതല്‍ സന്തുലിതമായതായി കണക്കാക്കപ്പെടുന്നു.ഡിസംബര്‍ 13 നു പാര്‍ലമെന്റില്‍ നടന്ന ഭീകരാക്രമണത്തെയയും ചൈന അപലപിച്ചിരുന്നു. എല്ലാത്തരം ഭീകരതയ്ക്കും ചൈന എതിരാണെന്ന് ഷാങ് ക്വയെ പ്രസ്താവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+