സര്‍ക്കാര്‍ നയങ്ങള്‍ക്ക് സിഐഐ അഭിനന്ദനം
കൊച്ചി: ഈയിടെ പ്രഖ്യാപിച്ച കേരളാസര്‍ക്കാരിന്റെ ഐടി, തൊഴില്‍, വ്യവസായ നയങ്ങളെ ഇന്ത്യന്‍ വ്യവസായകോണ്ഫെഡറേഷന്റെ(സിഐഐ) ദക്ഷിണമേഖലാഘടകം അഭിനന്ദിച്ചു.
ഈ നയം കേരളത്തിന്റെ വ്യവസായപുരോഗതിക്ക് ആക്കംകൂട്ടുമെന്ന് പുറത്തിറക്കിയ സിഐഐ അഭിപ്രായപ്പെട്ടു.
നിക്ഷേപകന് അനുകൂലമായ അന്തരീക്ഷമൊരുക്കുക, പുതിയ മൂലധനനിക്ഷേപത്തിന് അവസരമൊരുക്കുക, പാരമ്പര്യ-സ്വദേശിവ്യവസായങ്ങളെ ആഗോളവെല്ലുവിളിയെ നേരിടാന്‍ പര്യാപ്തമാക്കുക, വ്യവസായബന്ധങ്ങളെ കുറെക്കൂടി കാര്യക്ഷമമാക്കുക തുടങ്ങി ഒട്ടേറെ അനുകൂല ഘടകങ്ങള്‍ പുതിയ തൊഴില്‍-ഐടി-വ്യവസായ നയങ്ങളിലുണ്ട്. കേരളത്തിന്റെ വീക്ഷണം ശരിയായ ദിശയിലൂടെയാണെന്നും സിഐഐ പ്രസ്താവനയില്‍ പറയുന്നു.
വൈദ്യുതി നികുതിയില്‍ നിന്നും ഇളവ്, വ്യവസായിക്ക് നിയമപരിരക്ഷ, പുതുതായി തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് അഞ്ച്വര്‍ഷത്തേക്ക് ഇളവുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന പുതിയ വ്യവസായവികസനസോണുകള് എന്ന സങ്കല്പം മികച്ചതാണ്.
ഐടി നയപ്രകാരം സ്ത്രീകള്‍ക്ക് രാത്രിയിലും തൊഴില്‍ചെയ്യാന്‍ സൗകര്യമൊരുക്കല്‍, തൊഴില്‍സമയങ്ങളില്‍ കുറേക്കൂടി അയവുള്ള സമീപനംസ്വീകരിക്കല് എന്നിവ കേരളത്തിലേക്ക് ഐടി മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് വഴിയൊരുക്കും.
വ്യവസായമേഖലയില്‍ ഘെരാവോ, മാനേജര്‍മാരെയും അവരുടെ കുടുംബത്തെയും പീഡിപ്പിക്കല്‍, ഭീഷണി തുടങ്ങിയ മോശപ്പെട്ട ട്രേഡ് യൂണിയന് പ്രവണതകളെ നിയന്ത്രിക്കുന്ന തൊഴില്‍നയവും മികച്ചതാണ്. പുതുതായി തുടങ്ങുന്ന വ്യവസായയൂണിറ്റുകളില് അഞ്ചുവര്‍ഷത്തേക്ക് പണിമുടക്ക് പാടില്ലെന്ന വ്യവസ്ഥയും കേരളത്തില്‍ മൂലധനമിറക്കാന്‍ നിക്ഷപകന് ആത്മവിശ്വാസം നല്‍കും.
എന്നാല്‍ ഈ നയങ്ങളിലുള്ള കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ നിയമഭേദഗതികള്‍ വരുത്തണം. ഉദ്യോഗസ്ഥമേഖലയില്‍ നിന്നും വിവിധരാഷ്ട്രീയപാര്ട്ടികളില് നിന്നും ഈനയങ്ങള്ക്ക് അനുകൂലമായ സഹകരണവും സര്‍ക്കാര്‍ നേടിയെടുക്കണം. വ്യവസായമേഖലയില്‍ നിന്ന് ഈ നയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പൂര്ണ്ണസഹകരണമുണ്ടായിരിക്കുമെന്നും സിഐഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications