കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ നയങ്ങള്‍ക്ക് സിഐഐ അഭിനന്ദനം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഈയിടെ പ്രഖ്യാപിച്ച കേരളാസര്‍ക്കാരിന്റെ ഐടി, തൊഴില്‍, വ്യവസായ നയങ്ങളെ ഇന്ത്യന്‍ വ്യവസായകോണ്‍ഫെഡറേഷന്റെ(സിഐഐ) ദക്ഷിണമേഖലാഘടകം അഭിനന്ദിച്ചു.

ഈ നയം കേരളത്തിന്റെ വ്യവസായപുരോഗതിക്ക് ആക്കംകൂട്ടുമെന്ന് പുറത്തിറക്കിയ സിഐഐ അഭിപ്രായപ്പെട്ടു.

നിക്ഷേപകന് അനുകൂലമായ അന്തരീക്ഷമൊരുക്കുക, പുതിയ മൂലധനനിക്ഷേപത്തിന് അവസരമൊരുക്കുക, പാരമ്പര്യ-സ്വദേശിവ്യവസായങ്ങളെ ആഗോളവെല്ലുവിളിയെ നേരിടാന്‍ പര്യാപ്തമാക്കുക, വ്യവസായബന്ധങ്ങളെ കുറെക്കൂടി കാര്യക്ഷമമാക്കുക തുടങ്ങി ഒട്ടേറെ അനുകൂല ഘടകങ്ങള്‍ പുതിയ തൊഴില്‍-ഐടി-വ്യവസായ നയങ്ങളിലുണ്ട്. കേരളത്തിന്റെ വീക്ഷണം ശരിയായ ദിശയിലൂടെയാണെന്നും സിഐഐ പ്രസ്താവനയില്‍ പറയുന്നു.

വൈദ്യുതി നികുതിയില്‍ നിന്നും ഇളവ്, വ്യവസായിക്ക് നിയമപരിരക്ഷ, പുതുതായി തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് അഞ്ച്വര്‍ഷത്തേക്ക് ഇളവുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന പുതിയ വ്യവസായവികസനസോണുകള്‍ എന്ന സങ്കല്പം മികച്ചതാണ്.

ഐടി നയപ്രകാരം സ്ത്രീകള്‍ക്ക് രാത്രിയിലും തൊഴില്‍ചെയ്യാന്‍ സൗകര്യമൊരുക്കല്‍, തൊഴില്‍സമയങ്ങളില്‍ കുറേക്കൂടി അയവുള്ള സമീപനംസ്വീകരിക്കല്‍ എന്നിവ കേരളത്തിലേക്ക് ഐടി മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് വഴിയൊരുക്കും.

വ്യവസായമേഖലയില്‍ ഘെരാവോ, മാനേജര്‍മാരെയും അവരുടെ കുടുംബത്തെയും പീഡിപ്പിക്കല്‍, ഭീഷണി തുടങ്ങിയ മോശപ്പെട്ട ട്രേഡ് യൂണിയന്‍ പ്രവണതകളെ നിയന്ത്രിക്കുന്ന തൊഴില്‍നയവും മികച്ചതാണ്. പുതുതായി തുടങ്ങുന്ന വ്യവസായയൂണിറ്റുകളില്‍ അഞ്ചുവര്‍ഷത്തേക്ക് പണിമുടക്ക് പാടില്ലെന്ന വ്യവസ്ഥയും കേരളത്തില്‍ മൂലധനമിറക്കാന്‍ നിക്ഷപകന് ആത്മവിശ്വാസം നല്കും.

എന്നാല്‍ ഈ നയങ്ങളിലുള്ള കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ നിയമഭേദഗതികള്‍ വരുത്തണം. ഉദ്യോഗസ്ഥമേഖലയില്‍ നിന്നും വിവിധരാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഈനയങ്ങള്‍ക്ക് അനുകൂലമായ സഹകരണവും സര്‍ക്കാര്‍ നേടിയെടുക്കണം. വ്യവസായമേഖലയില്‍ നിന്ന് ഈ നയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പൂര്‍ണ്ണസഹകരണമുണ്ടായിരിക്കുമെന്നും സിഐഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X