തണുപ്പുമൂലം ബീഹാറില്‍ 41മരണം
പട്ന: അതിശൈത്യംമൂലം ബിഹാറില്‍ ഏഴുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 41ആയി. അതിശൈത്യം നിറഞ്ഞ കാലാവസ്ഥ പലയിടത്തും സാധാരണജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്.
സമസ്തിപൂര്‍, ബറൗണി, ദര്‍ബംഗ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 48 മണിക്കൂറിനകം ഏഴുപേര്‍ കൂടി മരിച്ചത്. മുസഫര്‍പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം-13പേര്‍. കഴിഞ്ഞ ദിവസം കുറഞ്ഞ അന്തരീഷോഷ്മാവ് 6.7 ഡിഗ്രിയില്‍ നിന്നും 12.4ഡിഗ്രിയായി ഉയര്‍ന്നിരുന്നു. രാത്രിയിലാണ് തണുപ്പ് കൂടുതലനുഭപ്പെടുന്നത്.
മൂടല്‍മഞ്ഞും അന്തരീക്ഷം മേഘാവൃതമാകുന്നതുമാണ് രാത്രിയില്‍ തണുപ്പുകൂടാന്‍ കാരണം. ഇവിടങ്ങളില്‍ ഡിസംബര്‍ 31വരെ സ്കൂളുകള്‍ക്ക് അവധിയാണ്. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ജില്ലാഭരണകൂടം തുറസ്സായപ്രദേശങ്ങളില്‍ തീയിടല്‍യജ്ഞം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications