കൊച്ചി ഡെപ്യൂട്ടി മേയറുടെ കൗണ്‍സിലര്‍ സ്ഥാനം റദ്ദാക്കി
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. വി. ജോര്‍ജിന്റെ കൗണ്‍സിലര്‍ സ്ഥാനം റദ്ദാക്കികൊണ്ട് എറണാകുളം മുനിസിഫ് കോടതി ഉത്തരവായി.
എ. വി. ജോര്‍ജ് മത്സരിച്ച് ജയിച്ച 43-ാം ഡിവിഷനില്‍ മത്സരിക്കാന്‍ ആര്‍എസ്പി (ബി)യിലെ ഗോപി കൊമരേത്ത് നല്‍കിയ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളികളഞ്ഞിരുന്നു. ഇതിന് എതിരെ ഗോപി നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.
പത്രിക തള്ളിയ നടപടി നിയമവിരുദ്ധമാകയാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുകയാണെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
വിധി താത്കാലികമായ സ്റേ ചെയ്യണമെന്ന എ. വി. ജോര്‍ജിന്റെ വാദത്തിന്മേല്‍ വ്യാഴാഴ്ച വിധിയുണ്ടായേക്കും.


Click it and Unblock the Notifications