ഗ്യാസ്ചോര്‍ച്ച തടയാന്‍ ഫാക്ട് സംഘം
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപകടത്തില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നുള്ള അമോണിയംവാതക ചോര്‍ച്ച തടയാന്‍ കൊച്ചിയില്‍ നിന്നും വിദഗ്ധസംഘമെത്തി.
ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍(എഫ്എസിടി) നിന്നുള്ള 15അംഗവിദഗ്ധസംഘമാണ് ഡിസംബര്‍ 20 വ്യാഴാഴ്ച കോഴിക്കോടെത്തിയത്.
ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് അമോണിയവാതകം നിറച്ച ടാങ്കര്‍ ലോറി ഒരു ചരക്കുലോറിയുമായി ഇടിച്ച് എരഞ്ഞിപ്പാലത്ത് റോഡിനരികിലെ പാടത്തേക്ക് മറിഞ്ഞത്. ലോറിയില്‍ നിന്ന് ചോര്‍ന്ന അമോണിയവാതകം നിര്‍വീര്യമാക്കലും ചോര്‍ച്ചയടക്കലുമാണ് സംഘത്തിന്റെ ലക്ഷ്യം.
ഫയര്‍ഫോഴ്സും പൊലീസും വാതകചോര്‍ച്ച മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാംശം തടയാന്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ജില്ലാഅധികൃതര്‍ എരഞ്ഞിപ്പാലത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.












Click it and Unblock the Notifications