അമോണിയാ ടാങ്കര്‍ ലോറി അപകടം, രണ്ട് മരണം
കോഴിക്കോട്: അമോണിയാ വാതകം നിറച്ച ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.
ടാങ്ക് പൊട്ടി അമോണിയ വാതകം പരിസരമാകെ പരന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും ഒഴിഞ്ഞുപോയി.
ഡിസംബര്‍ 20 പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോടിനടുത്ത് എരഞ്ഞിപാലത്ത് സംഭവം നടന്നത്. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി വയനാട്ടില്‍ നിന്ന് വരികയായിരുന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചരക്ക് ലോറിയിലെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്.
അപകടം നടന്ന സ്ഥലത്തിനടുത്തുള്ള ആളുകളോട് മുന്‍കരുതലെന്ന നിലയില്‍ സ്ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് നൂറ് മീറ്ററോളം പ്രദേശത്ത് കനത്ത പുക നിറഞ്ഞു. കണ്ണുകള്‍ക്ക് അസ്വാസ്ഥ്യവും വാതകത്തിന്റെ അസുഖകരമായ ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയി.
ശുചീകണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാവുമെന്നും വൈകുന്നേരത്തോടെ ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങാനാവുമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications