ഹജ്: എയര്‍ ഇന്ത്യ 14 സര്‍വീസുകള്‍ നടത്തും
നെടുമ്പാശേരി: എയര്‍ ഇന്ത്യ നെടുമ്പാശേരിയില്‍ നിന്ന് ഹജ് യാത്രക്കാര്‍ക്കായി 14 സര്‍വീസ് നടത്തും. സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ക്കായി നടത്തുന്ന ചാര്‍ട്ടര്‍ സര്‍വീസുകളാണിവ.
ഇന്ത്യയില്‍ നിന്ന് ഹജ് കമ്മിറ്റി കൊണ്ടുപോകുന്ന 70,500 ഹജ് തീര്‍ഥാടകരില്‍ 30,500 പേരെ എയര്‍ ഇന്ത്യയായിരിക്കും കൊണ്ടുപോവുക. മറ്റുള്ളവരെ സൗദി എയര്‍ലൈന്‍സിന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങളില്‍ കൊണ്ടുപോവും.
കൊച്ചി, കോഴിക്കോട്, ദില്ലി. കൊല്‍ക്കത്ത, ചെന്നൈ, ബാഗ്ലൂര്‍, ലക്നൗ എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. കോഴിക്കോട്, ലക്നൗ എന്നിവിടങ്ങളില്‍ നിന്ന് ആദ്യ സര്‍വീസ് നടത്തും.
നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്തിയിരുന്ന എയര്‍ഇന്ത്യയുടെ ജംബോ വിമാനം ജനുവരി 15 മുതല്‍ 20 വരെ സര്‍വീസ് നടത്തില്ല. ഈ വിമാനം കോഴിക്കോട് നിന്ന് ഹജ് സര്‍വീസിനായി ഈ ദിവസങ്ങളില്‍ ഉപയോഗിക്കും.












Click it and Unblock the Notifications