ശബരിമലയില്‍ ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം
ശബരിമല: അടുത്ത വര്‍ഷം മുതല്‍ ശബരിമലയില്‍ ഭക്തര്‍ക്ക് സൗജന.്യ ഭക്ഷണം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബു അറിയിച്ചു.
നിവേദ്യത്തിനായി ഭക്തര്‍ നല്‍കുന്ന അരി ഉപയോഗിച്ചാണ് സൗജന്യ ഭക്ഷണം നല്‍കുക. ഇപ്പോള്‍ ഭക്തര്‍ നല്‍കുന്ന അരി ധാരാളമായി കെട്ടിക്കിടക്കുന്നുണ്ട്.
സന്നിധാനത്തെ ഖരമാലിന്യ പ്ലാന്റ് രണ്ടു ദിവസത്തിനകം പ്രവര്‍ത്തനം തുടങ്ങും. പമ്പയില്‍ സ്ഥാപിച്ച സ്വീവേജ് പ്ലാന്റ് വിജയകരമാണെന്ന് കാണുകയാണെങ്കില്‍ എരുമേലിയിലും സന്നിധാനത്തും അത്തരം പ്ലാന്റുകള്‍ സ്ഥാപിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അയ്യപ്പ ദര്‍ശനം നടത്തുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്ന് ബാബു പറഞ്ഞു.












Click it and Unblock the Notifications